പ്രളയത്തില്‍ ബത്തേരി താലൂക്കില്‍ നാശനഷ്ടമുണ്ടായ കര്‍ഷകരുടെ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ബത്തേരി അമ്മായിപ്പാലത്തെ ഹോര്‍ട്ടികോര്‍പ്പ്, വെജിറ്റബിള്‍ ആന്റ് ഫ്രൂട്സ് പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഭരണം ആരംഭിച്ചു. അമ്മായിപ്പാലം കാര്ഷികമൊത്ത വിപണന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ സംഭരണ ഉദ്ഘാടനം നഗരസഭ ചെയര്മാന് റ്റി. എല്‍ സാബു നിര്‍വ്വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് സി. കെ. സഹദേവന് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പള്‍ കൃഷിഓഫീസര്‍ പി. ശാന്തി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജേസിമോള്, കൃഷി ഓഫീസര്‍ സുമിന, സിബി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -