കേരള വയോജന വേദി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി, വ്യാപാരി വ്യവസായി ഏകോപന സമിതി, അഹല്യ കണ്ണാശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു. നെടുങ്കരണ സി.എം.എസ് യുപി സ്കൂളില്‍ ക്യാമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതി നെടുങ്കരണ യൂണിറ്റ് പ്രസിഡന്റ് ഫ്രാന്‍സിസ് പച്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. സെയ്ത് പള്ളിയാലില്‍ അദ്ധ്യക്ഷനായിരുന്നു. രാജന് ബേഗൂര്‍, അഷറഫ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -