- Advertisement -

- Advertisement -

സൈക്കിള്‍ വാങ്ങാനായി സമ്പാദ്യക്കുടുക്കയില്‍ നിക്ഷേപിച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

0

മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ സൈക്കിള്‍ വാങ്ങാനായി സമ്പാദ്യക്കുടുക്കയില്‍ നിക്ഷേപിച്ച പണം എടുത്ത് നല്‍കി കുട്ടികള്‍ മാതൃകയായി.അമ്പലവയല്‍ ആനപ്പാറയിലെ ധ്യാന്‍ദക്ഷും ആദിദേവുമാണ് സൈക്കിള്‍ വാങ്ങാനുള്ള മോഹത്തിന് താല്‍ക്കാലിക വിട നല്‍കി കൂട്ടിവെച്ച സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.ഇരുവരുടെയും സമ്പാദ്യമായി 2070 രൂപയാണ് ഉണ്ടായിരുന്നത്.ദുരിതാശ്വാസ ഫണ്ട് പിരിക്കാന്‍ ഗൃഹസന്ദര്‍ശനം നടത്തിയ സിപിഐഎം ജില്ലാകമ്മറ്റി അംഗം കെ.ഷമീര്‍ കുട്ടികളില്‍ നിന്നും സംഭാവന ഏറ്റുവാങ്ങി.ലോക്കല്‍ സെക്രട്ടറി എ.രാജന്‍,അനീഷ് ബി.നായര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page