കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ ആയുഷ്മാന്‍ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിക്ക് കീഴില്‍ ഇന്റെര്വേഷണല് കാര്‍ഡിയോളജി വിഭാഗത്തിലെ സേവനങ്ങള്‍ മേപ്പാടി ഡി.എം വിംസ് മെഡിക്കല്‍ കോളേജില്‍ ആഗസ്റ്റ് 24 മുതല്‍ ലഭ്യമായിരിക്കും. ഹൃദയധമനികളിലൂടെയുള്ള രക്ത പ്രവാഹത്തിന്റെ തടസ്സങ്ങള്‍ നീക്കി അവിടെ സ്റ്റെന്റ് സ്ഥാപിക്കുന്ന ആഞ്ചിയോപ്ലാസ്റ്റി അടക്കമുള്ള സൗജന്യസേവനങ്ങള്‍ വ്യക്തികത ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ക്ക് ഉള്ളവര്‍ക്ക് ലഭ്യമായിരിക്കും. കൂടാതെ 2019 ഏപ്രില്‍ മുതല്‍ ജനറല്‍ സ്പെഷ്യാലിറ്റി വിഭാഗങ്ങളായ ജനറല്‍ മെഡിസിന് , ജനറല്‍ സര്‍ജറി , സ്ത്രീരോഗവിഭാഗം , അസ്ഥിരോഗവിഭാഗം ,ഇ. എന്‍. ടി ,ശ്വാസകോശരോഗ വിഭാഗം,ശിശുരോഗവിഭാഗം,മാനസികാരോഗ്യവിഭാഗം,ത്വക്കുരോഗവിഭാഗം ,നേത്രരോഗവിഭാഗം, തുടങ്ങിയവയില്‍ ഈ പദ്ധതിക്ക് കീഴില്‍ കിടത്തി ചികിത്സ സൗജന്യമായി ആശുപത്രിയില്‍ നല്കി വരുന്നുണ്ട്
- Advertisement -
- Advertisement -