തരുവണ ഗവണ്മെന്റ് യുപി സ്കൂളിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഓ ആര് കേളു എം എല്‍ എ നിര്‍വ്വഹിച്ചു.ആസ്തിവികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപാ വിനിയോഗിച്ചാണ് രണ്ട് ക്ലാസ് മുറികളുള്ള കെട്ടിടവും അനുബന്ധ സൗകര്യവുമൊരുക്കിയത്.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പി തങ്കമണി അദ്ധ്യക്ഷയായിരുന്നു.വിദ്യാര്‍ത്ഥികള്‍ക്കായി മാനന്തവാടി എംപ്ലോയീസ് സഹകരണ സംഘം നല്കുന്ന പഠനകിറ്റുകള്‍ ചടങ്ങില്‍ ഇബ്രാഹിംപള്ളിയാല് സ്കൂളിന് കൈമാറി.സക്കീന കുടുവ,കെസികെ നജ്മുദ്ദീന്,തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -