പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതര്‍ പിടികൂടി. മഹാരാഷ്ട്ര സാഗല്‍ സ്വദേശികളായ ശങ്കര്‍ വിത്തല്‍ ഖണ്ഡാരെ (23), രോഹിത് ഉമേഷ്(19) എന്നിവരാണ് പിടിയിലായത്. വാഹനപരിശോധനക്കിടെയാണ് ഹൈദരാബാദില്‍ നിന്നും കോഴിക്കോടേക്ക് വരുകയായിരുന്ന ബസ്സില്‍ മതിയായ രേഖകളില്ലാതെ കടത്തിയ പണവുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റ് അധികൃതര്‍ പിടികൂടിയത്. മഹാരാഷ്ട്ര സാഗല്‍ സ്വദേശികളായ ശങ്കര്‍ വിത്തല്‍ ഖണ്ഡാരെ (23), രോഹിത് ഉമേഷ്( 19) എന്നിവരില്‍ നിന്നുമാണ് പണം കണ്ടെടുത്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ നിന്നും 84 ലക്ഷത്തി41 ആയിരത്തി 450 രൂപയാണ് പിടികൂടിയത്. മംഗലാപുരത്ത് ജ്വല്ലറി ജീവനക്കാരണന്നും കണ്ണൂര്‍ കൂട്ടുപുഴ റോഡ് ബ്ലോക്ക് ആയതിനാല്‍ മുത്തങ്ങ വഴി വന്നതാണന്നും പണം ജ്വല്ലറി ഉടമയായ ഗണേഷ് എന്നയാള്‍ക്ക് കൈമാറുന്നതിന്നായാണ് കൊണ്ടുവന്നതെന്നുമാണ് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസിനോട് പറഞ്ഞതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റ്റി മജ്ജു പറഞ്ഞു. പിടിയിലായവരെയും പണവും പൊലീസിന് കൈമാറും. പരിശോധനയ്ക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ ബൈജു, പി ഇ ഒ ശശികുമാര്‍, സി ഇ ഒമാരായ രജിത്, ജോഷി, ജലജ, പ്രീജ എന്നിവരുമുണ്ടായിരുന്നു.
- Advertisement -
- Advertisement -