- Advertisement -

- Advertisement -

പനമരം ജി.എൽ.പി.സ്കൂളിന് ഫണ്ടനുവദിച്ചു

0

കെട്ടിട സൗകര്യമില്ലാത്തതിന്റെ പേരിൽ അസൗകര്യം നേരിടുന്ന പനമരം എൽ .പി .സ്കൂളിനുള്ള ചെറിയൊരു ആശ്വാസമാണിത്.അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ വലിയ സ്ക്കൂളാണിത്. കെട്ടിടത്തിന്റെ അസൗകര്യം കാരണം അധ്യാപക പോസ്റ്റുകൾ പലപ്പോഴും നഷ്ടപ്പെട്ടിരുന്നു. എസ്.എസ്.എ യും ഗ്രാമ പഞ്ചായത്തും ചേർന്നാണ് കെ ട്ടിടം നിർമ്മിക്കുന്നത് നിയോജക മണ്ഡലം എം.എൽ.എ.ഒ.ആർകേളു തകക്കല്ലിടൽ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന സാജൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാർ കവിതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർഥിക്ക് ഉപഹാരം നൽകി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്ത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.മോഹനൻ, പി.ടി.എ പ്രസിഡന്റ് സി.കെ.മുനീർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറി, ഡി.പി.ഒ.ബാബുരാജ് ,ബി.പി.ഒ സത്യൻ മാസ്റ്റർ,പി ടി.എ ഭാരവാഹികൾ, രക്ഷിതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page