ഫാര്‍മേഴ്സ് റിലീഫ് ഫോറം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പ്രിന്‍സിപ്പല്‍ കൃഷിഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. പ്രകൃതി ദുരന്തത്തില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ നല്‍കുക, കര്‍ഷകര്‍ക്ക് മുടങ്ങികിടക്കുന്ന ആനുകൂല്യങ്ങള്‍ എത്രയുപെട്ടെന്ന് നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. സംസ്ഥാന കണ്‍വീനര്‍ എന്‍ജെ ചാക്കോ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ മുകുന്ദന് അധ്യക്ഷനായിരുന്നു.
- Advertisement -
- Advertisement -