- Advertisement -

- Advertisement -

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

0

പെരിക്കല്ലൂരില്‍ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് പിടികൂടി. കര്‍ണാടകയിലെ ബൈരക്കുപ്പയില്‍ നിന്ന് പെരിക്കല്ലൂരിലേക്ക് കബനി പുഴയിലൂടെ കടത്തുവള്ളത്തില്‍ കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. ജില്ലാ ആന്റിനാര്‍കോട്ടിക് ഡി.വൈ.എസ്.പി വി. റജികുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവരില്‍ നിന്ന് 200ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ജില്ലാ ആന്റി നാര്‍ക്കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പുല്‍പ്പള്ളി എസ്.ഐ കുഞ്ഞനന്ദന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കടത്ത് പിടിച്ചത്.
അപ്പപ്പാറ ചെറുമത്തൂര്‍ സി ആര്‍ രഞ്ജിത്ത്,അപ്പപ്പാറ ആക്കൊല്ലികുന്ന് കെഎസ് ജിതിന്‍, വടകര മണിയൂര്‍ സ്വദേശി കെപി അജിന്‍ ദാസ്, കാക്കവയല്‍ തെനേരിയിലെ വിപി സിനാന്‍ എന്നിവരാണ് പിടിയിലായത്.

Leave A Reply

Your email address will not be published.

You cannot copy content of this page