ദേശീയപാത 766ല്‍ ഏര്‍പ്പെടുത്താനുള്ള സമ്പൂര്‍ണ്ണ ഗതാഗത നീക്കത്തിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ബത്തേരിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം.പ്രശ്നത്തില്‍ യഥാര്‍ത്ഥവശം സുപ്രീംകോടതിയെ ധരിപ്പിക്കാനും നീക്കം. ജില്ലയില്‍ നിന്നുള്ള മൂന്ന് എം. എല്‍. എമാര്‍ ഈ മാസം 21ന് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.ദേശീയപാത 766ല്‍ സമ്പൂര്‍ണ്ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്താനുള്ള നീക്കം നടക്കുന്നതിനിടെയാണ് ബത്തേരിയില്‍ നീലഗിരി വയനാട് എന്‍. എച്ച് ആന്റ് റെയില്‍വേ ആക്ഷന്‍കമ്മറ്റി സര്‍വ്വകക്ഷി യോഗം വിളിച്ചത്. ഈ യോഗത്തിലാണ് നിരോധന നീക്കത്തിനെതിരെ ഒന്നിച്ചു നീങ്ങാന്‍ തീരുമാനിച്ചത്. സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ ദേശീയപാത 766ന് ബദല്‍ പാതയെന്ന നിര്‍ദ്ദേശം ഉയര്‍ത്തി നിലവിലെ പാത അടപ്പിക്കാന്‍ ചിലഭാഗത്തുനിന്നും ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ ഒന്നായി നിന്ന് പ്രശ്നത്തിന്റെ യഥാര്‍ത്ഥവശം സുപ്രീംകോടതിയെ ധരിപ്പിക്കാനും തീരുമാനിച്ചു. ബദല്‍പാത പ്രായോഗികമല്ലെന്നും അടിയന്തരമായി പ്രശ്നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും , കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. ഇതിന്റെ തുടക്കമെന്ന നിലയില്‍ ഈ മാസം 21ന് ജില്ലയില്‍ നിന്നുള്ള എം. എല്‍ എമാര്‍ മുഖ്യമന്ത്രിയെ കാണും. ഐ. സി ബാലകൃഷ്ണന് എം. എല്‍. എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ പ്രശ്നത്തില്‍ അടിയന്തര ഇടപെടലുകള്‍ക്കായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ നേതാക്കളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തകസമിതിയും രൂപീകരിച്ചു.
- Advertisement -
- Advertisement -