- Advertisement -

- Advertisement -

സൈക്കിള്‍ റാലി നടത്തി

0

സ്വച്ഛ്ഭാരത് മിഷന്റെ ഭാഗമായി എന്‍. സി.സി ഇന്ത്യയുടെ നേതൃത്വത്തില്‍ സ്വച്ഛ്വത പക്വത എന്ന സന്ദേശമുയര്‍ത്തി തിരുവനന്തരപുരം മുതല്‍ ഡല്‍ഹിവരെ നടത്തുന്ന സൈക്കിള്‍ റാലിയുടെ പ്രചരണാര്‍ത്ഥം ബത്തേരി സെന്റ്മേരീസ് കോളേജില്‍ നിന്നും മുത്തങ്ങയിലേക്ക് സൈക്കിള്‍ റാലി നടത്തി. കോളോജ് അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലിയുടെ ഫ്ളാഗ് ഓഫ് കര്‍മ്മം ബ്രിഗേഡിയര്‍ എ. വൈ രാജന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ സെന്റ് മേരീസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ശാന്തി ജോര്‍ജ്ജ് അധ്യക്ഷയായിരുന്നു. ബത്തേരി നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു, ലെഫ്റ്റ്നന്റ് ഡോ. കെ പ്രമോദ്, എസ് യു ഒ മാത്യുവര്‍ഗ്ഗീസ്, യു ഒമാരായ റ്റി. അജ്നാസ്, വി. പി അഞ്ജന തുടങ്ങിയവര്‍ സംസാരിച്ചു. ഇരുപത്തിയൊന്നു കേഡറ്റ്സാണ് സൈക്കിള്‍ റാലിയില്‍ അണിനിരന്നത്. ഗ്രീന്‍ ഇന്ത്യ ക്ലീന്‍ ഇന്ത്യ എന്ന പേരില്‍ നടത്തുന്ന റാലിയുടെ തുടര്‍ച്ച സംസ്ഥാന അതിര്‍ത്തിയില്‍ വെച്ച് കര്‍ണ്ണാടക കേഡറ്റസ് ഏറ്റെടുക്കുകയും ചെയ്തു.

Leave A Reply

Your email address will not be published.

You cannot copy content of this page