കനത്ത മഴയെ തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങളെ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍ എ സന്ദര്‍ശിച്ചു .പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ പാക്കം ചേകാടി എല്‍ പി.സ്‌കുള്‍, പുല്‍പ്പള്ളി വിജയാ എല്‍.പി.സ്‌കൂള്‍, മരക്കടവ് ഗവ.എല്‍.പി.സ്‌കൂള്‍, സീതാ മൗണ്ട് എല്‍.പി.സ്‌കുള്‍ എന്നീ ദുരിതാശ്വസ ക്യാമ്പുകളാണ് സന്ദര്‍ശിച്ചത് .മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍, പുല്‍പ്പള്ളി വില്ലേജ് ഓഫിസര്‍ പ്രകാശന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജീന ഷാജി, ജാന്‍സി ജോസഫ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സന്ദര്‍ശിച്ചത്.
- Advertisement -
- Advertisement -