- Advertisement -

- Advertisement -

ചളിയും മാലിന്യവും അടിഞ്ഞുകൂടിയ സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി

0

വെള്ളംകയറി ചളിയും മാലിന്യവും അടിഞ്ഞുകൂടിയ കണ്ടത്തുവയല്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ പി ടി എ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ വൃത്തിയാക്കി. കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറി വ്യാപക നാശനഷ്ടം ഉണ്ടായ സ്‌കൂളില്‍ ഈ വര്‍ഷത്തെ പ്രളയം വ്യാപക നാശനഷ്ടം ആണ് വരുത്തിയത്. ഓഫീസ് റൂമിലും, ക്ലാസ് മുറികളും വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നു. വെള്ളം പൂര്‍ണമായും ഇറങ്ങിയതോടെ സ്‌കൂള്‍ പരിസരം കഴുകി വൃത്തിയാക്കുകയാണിപ്പോള്‍. അമ്പതോളം ആളുകളാണ് ഈ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്. വാര്‍ഡംഗം അമ്മദ് ഹാജി, ഹെഡ്മാസ്റ്റര്‍ സൈനുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ക്ലീനിങ് പ്രവര്‍ത്തികള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page