വയനാട് ജില്ലയിലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിനും മേപ്പാടി പുത്തുമലയിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പ് സന്ദര്‍ശിക്കുന്നതിനുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലെത്തി. കോഴിക്കോട് നിന്ന് ഹെലികോപ്റ്ററില്‍ 10 മണിയോടെയാണ് ബത്തേരി സെന്റ് മേരീസ് കോളേജ് ഹെലിപ്പാടില്‍ ഇറങ്ങിയത്. തുടര്‍ന്ന് ആദ്യം മേപ്പാടി ക്യാമ്പിലേക്ക് പുറപ്പെട്ട മുഖ്യമന്ത്രി ഇവിടത്തെ സന്ദര്‍ശനത്തിനു ശേഷം കലക്ട്രറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും. തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിക്കും. മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എ. സി ശശീന്ദ്രന്‍ എന്നിവരും ഹെലികോപ്റ്ററിലുണ്ടായിരുന്നു. ജില്ലയിലുള്ള കടന്നപ്പള്ളി രാമചന്ദ്രന്‍ ബത്തേരിയില്‍ നിന്നും മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്നു. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്.
- Advertisement -
- Advertisement -