ലോക ആദിവാസി ദിനമായ ഓഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരത്ത് രാജ്ഭവന് മുന്‍പില്‍ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ആദിവാസികള്‍ ധര്‍ണ്ണ നടത്തുമെന്ന് ഗോത്രമഹാസഭ കോഡിനേറ്റര്‍ എം. ഗീതാനന്ദന്‍. കേരളത്തിലെ ആദിവാസികള്‍ നേരിടുന്ന അവഗണന ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനാണ് ആദിവാസികള്‍ രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തുന്നത്. വനാവകാശനിയമം അടക്കം അട്ടിമറിക്കുകയാണ്. സ്വയം സന്നദ്ധ പുനരധിവാസത്തിന്റെ മറവില്‍ ആദിവാസികളെ വനഭൂമിയില്‍ നിന്നും ഇറക്കി വിടുകയാണെന്നും എം. ഗീതാനന്ദന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- Advertisement -
- Advertisement -