പ്രളയത്തില്‍ വീടുതകര്‍ന്ന കബനിഗിരി പൂവത്തിങ്കല്‍ രാജി സനീഷിന് മാനന്തവാടി രൂപതാ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നേതൃത്വത്തില്‍ 5 സെന്റ് സ്ഥലത്ത് വീടുനിര്‍മ്മിച്ചു നല്കി. പുറമ്പോക്കു ഭൂമിയില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞ് ഡബ്ല്യൂ.എസ്.എസ് 6 ലക്ഷം രൂപ ചെലവില്‍ വീടു നിര്‍മ്മിച്ചു നല്‍കുകയായിരുന്നു. മാനന്തവാടി രൂപതാ മെത്രാന് മാര്‍ ജോസ് പൊരുന്നേടം വീടിന്റെ വെഞ്ചരിപ്പ് കര്‍മ്മവും താക്കോല്‍ദാനവും നിര്‍വഹിച്ചു. ഡബ്ല്യൂ.എസ്.എസ ഡയറക്ടര്‍ ഫാ.പോള്‍ കൂട്ടാല അധ്യക്ഷനായിരുന്നു. ഡബ്ല്യൂ.എസ്.എസ അസോസിയേറ്റ് ഡയറക്ടര്‍ ഫാദര്‍ ജിനോജ് പാലത്തടത്തില്‍,മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -