- Advertisement -

- Advertisement -

നളന്ദ കോളേജില്‍ ജനാധിപത്യ രീതീയില്‍ തെരഞ്ഞെടുപ്പ്

0

വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടിംഗ് സമ്പ്രദായത്തെ കുറിച്ച് മനസ്സിലാക്കാനും, തെരഞ്ഞെടുപ്പിന്റെ് പ്രാധാന്യത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്താനുമായി മാനന്തവാടി നളന്ദ കോളേജില്‍ ജനാധിപത്യ രീതീയില്‍ തെരഞ്ഞെടുപ്പ് നടത്തി.കോളേജ് ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, ആര്‍ട്ട്‌സ് ക്‌ളബ്ബ് സെക്രട്ടറി, അക്കാഡമിക് സെക്രട്ടറി., യുണിവേഴ്‌സിറ്റി യൂണിയന്‍ പ്രതിനിധി എന്നീ സ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 20 ഓളം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചു. ജനാധിപത്യ പ്രകിയയില്‍ തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ പാലിക്കുന്ന എല്ലാ നടപടിക്രമങ്ങളും പാലിച്ച് കൊണ്ടായിരുന്നു തിരഞ്ഞെടുപ്പ്.വോട്ട് ചെയ്യാനായി എത്തുന്നവരെ നിയന്ത്രിക്കാനായി വിദ്യാര്‍ത്ഥി പോലിസും ഉണ്ടായിരുന്നു.തെരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ച് നേരിട്ട് മനസ്സിലാക്കാന്‍ സാധിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.മുഖ്യ വരണാധികാരി ജോസഫ് അമ്പാട്ട്, അസിസ്റ്റന്റ് വരണാധികാരി വി വി പങ്കജം, തെരഞ്ഞെടുപ്പ് നിരീക്ഷക അമല, ജോണ്‍ മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page