വനഗ്രാമമായ പുല്‍പ്പള്ളി ചേകാടിയുടെ സമഗ്ര കാര്‍ഷിക വികസനത്തിന് നബാഡ് ധനസഹായത്തോടെ ജല വിഭവ വകുപ്പ് തയ്യാറാക്കിയ ചേകാടി ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ഉദ്ഘാടനം ഈ മാസം 5 ന് വൈകിട്ട് 4 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍ക്കുട്ടി നിര്‍വ്വഹിക്കും. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷനായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമ, ജില്ലാ കലക്ടര്എ.ആര് അജയ്യ കുമാര്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്.ദിലിപ് കുമാര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പോള്‍, ടി.ജെ.ചാക്കോച്ചന്, ഷാജി പനച്ചിക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- Advertisement -
- Advertisement -