- Advertisement -

- Advertisement -

മുള്ളന്‍കൊല്ലി ക്ഷീരോല്‍പാദക സഹകരണ സംഘം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു

0

മുള്ളന്‍കൊല്ലി ക്ഷീരോല്‍പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍ മുഴുവന്‍ സീറ്റുകളിലും വിജയിച്ചു. പി.എം. ജോസഫിനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഡയറക്ടര്‍മാരായി ജോസ് കണ്ണന്താനത്ത്, എ.എന്‍. മുരളീധരന്‍, റോയി ജെയിംസ് മാന്തോട്ടത്തില്‍, തോമസ് കാക്കനാട്ട്, ഹണി കാക്കനാട്ട്, ലിസി പെരുമ്പില്‍, മായാ കരുമാംകുന്നേല്‍, രാജന്‍ സി.വി. എന്നിവരെ തിരഞ്ഞെടുത്തു. മുള്ളന്‍കൊല്ലി ടൗണില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനവും പൊതുയോഗവും നടത്തി. ഫ്രാന്‍സിസ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. കെ.പി.സി.സി സെക്രട്ടറി കെ.കെ. അബ്രാഹം, കെ.പി.സി.സി എക്‌സിക്യുട്ടിവ് അംഗം കെ.എല്‍. പൗലോസ്, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍ യു ഉലഹന്നാന്‍, ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മുരിയന്‍കാവില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page