ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തെക്കുറിച്ച് യുവജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുന്നതിനു വേണ്ടി നെഹ്റു യുവകേന്ദ്ര യുണൈറ്റഡ് നേഷന്‍ വോളണ്ടിയേര്‍സിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച യൂത്ത്പാര്‍ലമെന്റ് സബ് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയില്‍ പാര്‍ലമെന്റ് സംവിധാനത്തിന്റെ ചരിത്രത്തേയും പ്രാധാന്യത്തേയും കുറിച്ച് സംസാരിച്ചു. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.റിട്ടയേര്‍ഡ് അദ്ധ്യാപകന് പവിത്രന് യൂത്ത്പാര്‍ലമെന്റ് പരിശീലനം നല്കി. സിവില്‍ സര്‍വീസ് റാങ്ക് ജേതാവ് ശ്രീധന്യയുമായി യുവജനങ്ങള്‍ സംവദിച്ചു. നെഹ്റു യുവകേന്ദ്ര യു.എന്‍.വി. ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ ആര്.എസ് ഹരി,യു.എന്‍.വോളന്റിയര്‍ അങ്കിത് ജെസ്വാള്,ജി.എസ് പ്രസൂണ്‍,സിമി അഷ്റഫ്,അഭിലാഷ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -