ജില്ലാ പഞ്ചായത്തും ജില്ലാ കുടുംബശ്രീ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന വിജിലന്റ് ഗ്രൂപ്പിന്റെ ജില്ലാതല സംഗമം നാളെ പൂതാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു..ജില്ലയിലെ വാര്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കുന്ന രണ്ട് പേരെ വിജിലന്റ് ഗ്രൂപ്പില്‍ ഉള്‍പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് അംഗങ്ങള്‍ക്കുള്ള പരിശീലനം നാളെ ആരംഭിക്കും.ദുരന്തമുഖത്തെ ഇടപെടല്‍ , കരാട്ടെ, യോഗ പരിശീലനം ,ബേസിക് ലൈഫ് സപ്പോര്‍ട്ട് ,എന്നീ മേഖലകളില്‍ എക്‌സൈസ് ,ഫയര്‍ഫോഴ്‌സ് എന്നിവര്‍ പരിശീലനം നല്‍കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ, ജില്ലാ കുടുംബശ്രീ മിഷന്‍ ചെയര്‍പേഴ്‌സണ്‍ പി. സാജിത തുടങ്ങിയവര്‍ പങ്കെടുത്തു.
- Advertisement -
- Advertisement -