ഭാരതീയ ചികിത്സ വകുപ്പിന്റെയും എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷന്റെയും സംയുക്ത ആഭ്യമുഖ്യത്തില്‍ ബത്തേരിയില്‍ ദേശീയ ആയുര്‍വേദ ദിനാചരണം സങ്കടിപ്പിച്ചു.താലൂക്ക് ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടി നഗരസഭാ ചെയര്മാന് സികെ സഹദേവന് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ് ലത ശശി അധ്യക്ഷയായിരുന്നു.ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ മോഹനന് ,മുരളികൃഷ്ണദേവ് ,തുടങ്ങിയവര്‍ സംസാരിച്ചു.തുടര്‍ന്ന് ആശുപത്രിയില്‍ നടത്തി വരുന്ന പദ്ധതികളെ കുറിച്ച് ഡോക്ടര്‍ കൃഷ്ണപ്രിയ, ഡോക്ടര്‍ അസ്മത് ഷാ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -