- Advertisement -

- Advertisement -

ഭക്തര്‍ക്ക് ചുക്കു കാപ്പിയും ലഘുഭക്ഷണവും

0

ബലിതര്‍പ്പണത്തിനായി പൊന്‍കുഴി ശ്രീരാമക്ഷേത്രത്തില്‍ എത്തിയ ഭക്തര്‍ക്ക് ചുക്കു കാപ്പിയും ലഘുഭക്ഷണവും ഒരുക്കി സന്നദ്ധപ്രവര്‍ത്തകര്‍. സത്യസായി സേവാസംഘടനയും സേവാഭാരതിയുമാണ് പുലര്‍ച്ചെ മുതല്‍ ഇവിടെ എത്തിയ ഭക്തര്‍ക്ക് ആശ്വാസമായി ചുക്കുകാപ്പിയും ലഘുഭക്ഷണവും സൗജന്യമായി തയ്യാറാക്കി നല്‍കിയത്.ഇതിനായി ഇരു സംഘടനകളുടെയും നിരവധി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ബലിതര്‍പ്പണം കഴിഞ്ഞ് പൊന്‍കുഴി പുഴയില്‍ കുളിച്ചെത്തുന്നവര്‍ക്ക് ഇത് ഒരുവലിയ ആശ്വാസമായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇരുസംഘടനകളും ഈ പ്രവര്‍ത്തി നടത്തിവരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page