- Advertisement -

- Advertisement -

ആഗസ്റ്റ് ഒന്നിന് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും

0

റേഷന്‍ വ്യാപാരികള്‍ക്കുള്ള വേതന പാക്കേജ് ക്യത്യമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് ഒന്നിന് നടത്തുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും വന്‍ വിജയമാക്കുമെന്ന് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.അന്ന് റേഷന്‍ കടകള്‍ അടച്ചിടും എല്ലാ മാസവും ക്യത്യമായി ആറാം തീയ്യതിക്ക് മുന്‍പേ ലഭിക്കേണ്ടിയിരുന്ന വേതനം വിതരണം ചെയ്യുന്നതില്‍ അധികൃതര്‍ അനാസ്ഥ കാണിക്കുകയാണ് ജൂലൈ മാസം അവസാനിച്ചിട്ടും ജൂണ്‍ മാസത്തെ വേതനം ലഭിക്കാത്തതിനാല്‍ റേഷന്‍ വ്യാപാരികള്‍ ദുരിതത്തിലായിരിക്കുകയാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ പോക്കു തലപ്പുഴ,കെ.ഉസ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page