സുല്‍ത്താന്‍ ബത്തേരിയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂര്‍ നേരം ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 10 മണിക്ക് പ്രമുഖ ചലച്ചിത്ര താരം ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നറിഞ്ഞ് പല ഭാഗങ്ങളില്‍ നിന്നായി രാവിലെ 9 മണി മുതല്‍ തന്നെ ജനങ്ങള്‍ തടിച്ചു കൂടി. ഇതു കൊണ്ട് തന്നെ ബത്തേരി ബീനാച്ചി മുതല്‍ മൂന്ന് കിലോമീറ്ററോളം ഗതാഗത തടസ്സമുണ്ടായി. ഓഫീസ് ,സ്‌കൂള്‍ ,ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ആളുകളടക്കം ദുരിതത്തിലായി. ഒരു സൈഡിലൂടെ പോലും വാഹനങ്ങള്‍ കടത്തി വിടാന്‍ പറ്റാത്ത അവസ്ഥ. 2 മണിക്കൂര്‍ വൈകി താരം എത്തിയതോടെ ജനങ്ങളെല്ലാം റോഡിലേക്കിറങ്ങി. പൊതുജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് ജില്ലാ പോലീസ് മേധാവി അന്വോഷിച്ച് വേണ്ട നടപടികള്‍ എടുക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു
- Advertisement -
- Advertisement -