ചുണ്ടേല്‍ സെന്റ് ജൂഡ് ചര്‍ച്ച് ആത്മയ ശുശ്രുഷ സമിതിയുടെ നേതൃത്വത്തില്‍ വയനാട് ജില്ലാ ലീഗല്‍ അതോറിറ്റിയുടെ സഹകരണത്തോടെ ‘നിയമവും നിയമാവബോധവും ‘ എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ഫാദര്‍ മാര്ട്ടിന് ഇലഞ്ഞി പറമ്പില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയുമായ ജസ്റ്റിസ് കെ പി സുനിത ക്ലാസ്സ് എടുത്തു. ജെ ജെ മാത്യു അധ്യക്ഷനായിരുന്നു.ആലീസ് മൈക്കിള്‍ സ്വാഗതം പറഞ്ഞു ചടങ്ങില്‍ പങ്കെടുത്തവര്‍ ലീഗല്‍ അതോറിറ്റിക്ക് മുമ്പാകെ പരാതികള്‍ നല്കി. തുടര്‍ന്ന് സമിതി പരാതികള്‍ പരിശോധിച്ച് വിവിധ വകുപ്പുകളിലേക്ക് നല്‍കും
- Advertisement -
- Advertisement -