- Advertisement -

- Advertisement -

കുഴല്‍ പണവുമായി മധുര സ്വദേശി പിടിയില്‍

0

രേഖയില്ലാതെ കടത്തിയ 34 ലക്ഷം രൂപയുമായി മധുര സ്വദേശി എക്സൈസ് പിടിയില്‍.മധുര സ്വദേശി മുരുകേശന്‍(53) ആണ് എക്സൈസ് ഇന്റലിജന്‍സ് സ്‌ക്വാഡും സ്പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇന്ന് വൈകീട്ട് 4 മണിക്ക് മുത്തങ്ങ മൂലഹള്ളിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. പണം അരയില്‍ പ്രത്യേക സഞ്ചിയിലാക്കി കടത്താന്‍ ശ്രമിക്കുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്നാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് ഇന്‍സ്പെക്ടര്‍ എം.കെ സുനിലിന്റെ നേതൃത്വത്തില്‍,രാമേശ്,കെ.ജി സന്തോഷ്,ടി.എസ്.ബിനീഷ്,കെ.വി. ഷാജിമോന്‍, പി.കെ പ്രഭാകരന്‍,കെ.ബി ബാബുരാജ്,സനൂപ് എം.സി,എം. സുരേഷ്,പി.സി ചാക്കോ,ബീരാന്‍കോയ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

You cannot copy content of this page