പരിയാരം ഗവ. ഹൈസ്‌കൂളിന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റീല്‍ പാത്രങ്ങള്‍ നല്‍കി. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള പാത്രങ്ങളാണ് നല്‍കിയത്. ആര്‍.ബി.ഐ. വയനാട് ലീഡ് ജില്ലാ ഓഫീസര്‍ പി.ജി.ഹരിദാസ് ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക വി.കെ. സുനജയും അധ്യാപകനായ വി.കെ. സജീഷ് എന്നിവര്‍ ചേര്‍ന്ന് പാത്രങ്ങള്‍ ഏറ്റുവാങ്ങി.പി.ടി.എ. പ്രസിഡന്റ് ഒ.കുട്ടിഹസ്സന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജി.വിനോദ്, സീനിയര്‍ അസിസ്റ്റന്റ് സുനില്‍കുമാര്‍, കെ.സി. സലാം, കെ.എം. താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -