വിവാദങ്ങള്‍ക്കും കോടതി ഇടപെടലുകള്‍ക്കുമിടയില്‍ ബത്തേരി കാര്‍ഷിക ഗ്രാമവികസനബാങ്ക് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. പതിനൊന്ന് സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കര്‍ഷക മുന്നണിയും യുഡിഎഫ് നേതൃത്വം നല്‍കുന്ന ജനാധിപത്യമുന്നണിയുമാണ് മല്‍സരം രഗത്തുണ്ടായിരുന്നത്. ഹൈക്കോടതി ഉത്തരവിനെതുടര്‍ന്ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും പീന്നീട്.
ജനാധിപത്യമുന്നണിയുടെ രണ്ട് പത്രികകള്‍ തള്ളിയതിനെ തുടര്‍ന്ന് കര്‍ഷക മുന്നണിയുടെ രണ്ട് പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ പതിനൊന്ന് സീറ്റുകളിലേക്കാണ് മല്‍സരം നടന്നത്. ഇതിനിടെ എല്‍ഡിഎഫ് നേതൃത്വം നല്‍കുന്ന കര്‍ഷകമുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ അയോഗ്യരാണന്ന് ചൂണ്ടികാട്ടി യുഡിഎഫ് ഹൈക്കോടതിയെ കഴിഞ്ഞദിവസം സമീപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇന്നുതന്നെ നടക്കേണ്ടിയിരുന്ന വോട്ടെണ്ണലും ഫലപ്രഖ്യാപനവും കോടതി തടഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഭരണകാലത്ത് ബാങ്കില്‍ അംഗത്വമെടുത്തവരാണ് കര്‍ഷകമുന്നണിയുടെ സ്ഥാനാര്‍ത്ഥികളെന്നും ചൂണ്ടികാട്ടിയാണ് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെയാണ് ഹൈക്കോടതി വോട്ടെണ്ണലും ഫലപ്രഖ്യാപനവും തടഞ്ഞിരിക്കുന്നത്.