- Advertisement -

- Advertisement -

ഇ-ടോയ്ലറ്റ് നോക്കുകുത്തിയായി

0

ആര്‍ക്കും ഉപകാരമില്ലാതെ അഞ്ചുവര്‍ഷമായി വെള്ളമുണ്ടയില്‍ ഒരു ഇ-ടോയ്ലറ്റ്. 2014-ല്‍ ശുചിത്വമിഷന്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ടോയ്‌ലറ്റ് ആണ് ഒരിക്കല്‍ പോലും ഉപയോഗിക്കാനാവാതെ അഞ്ചുലക്ഷം രൂപ പാഴാക്കിയത്.വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് 2014-15 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വില്ലേജ് ഓഫീസ്,കൃഷിഭവന്‍, രജിസ്റ്റര്‍ ഓഫീസ്, നിരവധി ആധാരമെഴുത്ത് ഓഫീസുകള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന ഒമ്പതാം മൈലിലാണ് അഞ്ച് ലക്ഷം രൂപ മുടക്കി ഇ-ടോയ്ലറ്റ് നിര്‍മ്മിച്ചത്.

ടോയ്‌ലറ്റ് നിര്‍മ്മിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ ഒരിക്കല്‍ പോലും ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. സ്ഥാപിക്കുന്ന സമയത്തുതന്നെ ഇ-ടോയ്ലറ്റ് ഇവിടെ പ്രായോഗികമല്ല എന്ന വാദം നിരവധി കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു.. അന്നുണ്ടായിരുന്ന യുഡിഎഫ് മെമ്പര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. പി കെ ജയലക്ഷ്മി മന്ത്രിയായിരുന്ന സമയത്ത് രണ്ട് ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ഉള്ളിലാണ് നോക്കുകുത്തിയായി ഇന്ന് ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്നത്. ടോയ്‌ലറ്റ് ഉപയോഗിക്കാനുള്ള വെള്ളത്തിന്റ സൗകര്യം ഇല്ലാത്തതാണ് ഇ-ടോയ്‌ലറ്റ് ഉപകാരപ്രദമാകാത്തതിനു കാരണം. പിന്നീട് ടോയ്ലറ്റിലെ ലൈറ്റുകളും മറ്റും സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ച അവസ്ഥയിലുമായി. ടോയ്‌ലറ്റിന്റെ പുറകുവശത്തെ ഒഴിഞ്ഞ ഭാഗത്ത് ഇപ്പോള്‍ മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഒരു പഠനവും നടത്താതെ പൊതുഖജനാവില്‍ നിന്നുള്ള പണം പാഴാക്കുന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്. ഇ-ടോയ്ലറ്റ് ടോയ്‌ലറ്റ് പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കുക അല്ലെങ്കില്‍ ഇത് ഇവിടുന്ന് എടുത്തുമാറ്റി സാധാരണ ടോയ്‌ലറ്റ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ആണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page