കഞ്ചാവുമായി യുവാക്കളെ പൊലീസ് പിടികൂടി.കുപ്പാടി മുള്ളന്‍വയല്‍ എം.ആര് അരുണ്‍(21),ബത്തേരി തിരുനെല്ലി ചന്ദനപ്പറമ്പില്‍ ലിനുചാക്കോ(20),കുപ്പാടി മൂന്നാംമൈല്‍ തയ്യീല് സുബൈര്‍(23) എന്നിവരെയാണ് കഞ്ചാവുമായി ബത്തേരി പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്നും 250 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.ഇന്ന് വൈകിട്ട് ആറ് മണിയോടെ വടക്കനാട് പച്ചാടിയില്‍ വച്ചാണ് ഇവരെ പിടികൂടിയത്. ബത്തേരി എസ്ഐ ഇ.അബ്ദുള്ളക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്. പിടികൂടിയ സുബൈര്‍ എന്നയാളുടെ പേരില്‍ ബത്തേരി,പുല്‍പ്പള്ളി സ്റ്റേഷനുകളില്‍ കഞ്ചാവുവില്പ്പനയുമായി ബന്ധപ്പെട്ട് മുമ്പും കേസുകളുണ്ടന്ന് പൊലീസ് അറിയിച്ചു.
- Advertisement -
- Advertisement -