ചെതലയം സ്വദേശി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നാലുകര്ഷകര് ചേര്‍ന്ന് പാട്ടഭൂമിയില്‍ ഇറക്കിയ കപ്പ, വാഴ കൃഷിയാണ് തുടര്‍ച്ചയായി കാട്ടാന ഇറങ്ങി നശിപ്പിച്ചത്. കാട്ടാനശല്യം തടയാന്‍ വനംവകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയില്ലന്നും കര്‍ഷകര്‍.മൂന്നേക്കര്‍ സ്ഥലത്താണ് ഇവര്‍ കൃഷിയിറക്കിയത്. തുടര്‍ന്ന് വന്യമൃഗശല്യത്തില്‍നിന്നും വിളസംരക്ഷിക്കുതിനായി കൃഷിയിടത്തിനുചുറ്റും ഫെന്‍സിംഗും സ്ഥാപിച്ചു.എന്നാല്‍ ഇതു തകര്‍ത്താണ് കാട്ടാന കൃഷിയിടത്തില്‍ പ്രവേശിച്ചത്. വിളവെടുക്കാറായ കപ്പയും കുലക്കാറായ വാഴയുമാണ് വ്യാപമായി കാട്ടാന പിഴുതെടുത്തും ചവിട്ടിയും നശിപ്പിച്ചത്.
- Advertisement -
- Advertisement -