- Advertisement -

- Advertisement -

പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും ജൂലൈ 23ന്

0

വയോജന ജാഗ്രതാ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 23 ന് സീനിയര്‍ സിറ്റിസണ്‍സ് ഫോറം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.വയോജനങ്ങള്‍ക്ക് വേണ്ടി നടത്തുന്ന പദ്ധതികളുടെ നടത്തിപ്പിനുള്ള സമിതി രൂപീകരിക്കുക, സമിതിയില്‍ സീനീയര്‍ സിറ്റിസണ്‍സ് ഫോറം പ്രതിനിധികളെ ഉള്‍പ്പെടുത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിക്കുക വാര്‍ത്ത സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.വി. മാത്യു, സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.വാസുദേവന്‍ നായര്‍, ജില്ല സെക്രട്ടറി ടി.വി രാജന്‍ ജില്ല വൈസ് പ്രസിഡന്റ് ശശിധരന്‍ എന്നിവര്‍പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page