ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ലീല എന്ന സ്ത്രീയെ വീടിന്റെ ചാര്‍ത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട്് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെ വൈത്തിരി പോലീസ് ഇന്‍സ്പെക്റ്റര്‍ പ്രവീണും സംഘവും അറസ്റ്റു ചെയ്തു. ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജിനെയാണ് ഇന്നലെ ബത്തേരി ചുങ്കത്ത് വെച്ച് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എരുമാട് മലങ്കര കോളനിയിലെ വെള്ളു എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഏഴു വര്‍ഷം തടവ് അനുഭവിച്ച ആളാണ് ബസവന്.2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം.
- Advertisement -
- Advertisement -