ബിഡിജെഎസ് ജില്ലാ പ്രസിഡന്റും എസ്എന്‍ഡിപി യൂണിയന്‍ നേതാവുമായ എന്‍.കെ.ഷാജി രാജിവെച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിനെ ബിജെപി സഹായിച്ചില്ലെന്ന് പറഞ്ഞു പ്രതിഷേധവുമായി രംഗത്ത് വന്നഷാജിയെ ബിഡിജെഎസ് എസ്എന്‍ഡിപി നേതൃത്വങ്ങള്‍ വിമര്‍ശിച്ചിരുന്നു. വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപള്ളിയും രൂക്ഷമായ ഭാഷയിലാണ് ഷാജിയെ വിമര്‍ശിച്ചത്. ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപള്ളി ഷാജിയെ തള്ളി പറഞ്ഞ് രംഗത്ത് വന്നിരുന്നു.പ്രശ്‌നത്തില്‍ മാസങ്ങളായി വിവാദങ്ങള്‍ തുടരുന്നതിനിടയിലാണ് ഷാജിയുടെ രാജി.മികച്ച യുവ സംഘാടകനയായ ഷാജി എസ്എന്‍ഡിപിയുടെ പുല്‍പ്പള്ളി ബത്തേരി യൂണിയനുകളുടെ അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനവും രാജിവെച്ചിട്ടുണ്ട്.നിലവിലെ സംഘടന പ്രശ്‌നങ്ങള്‍ തന്നെയാണോ രാജിയിലേക്ക് നയിച്ചതെന്ന് അറിയില്ല.
- Advertisement -
- Advertisement -