- Advertisement -

- Advertisement -

ബസ് സമരം മൂന്നാം ദിവസം

0

മഞ്ഞപ്പാറ നെല്ലാറച്ചാല്‍ മലയച്ചംകൊല്ലി റോഡ് നന്നാക്കിയില്ല.റൂട്ടില്‍ സ്വകാര്യ ബസ് സമരം 3-ാം ദിവസവും തുടരുന്നു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളും നാട്ടുകാരും ദുരിതത്തിലായി.ചെറുവാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ പറ്റാത്ത വിധം മഞ്ഞപ്പാറ മുതല്‍ മലയച്ചംകൊല്ലി വരെ 8 കിലോമീറ്റര്‍ റോഡ് പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. തല്‍ക്കാലം ക്വാറി വേസ്റ്റിട്ട് കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഈ റൂട്ടില്‍ ഓട്ടം നിര്‍ത്തി.

ചെറുവാഹനങ്ങള്‍ക്കു പോലും കടന്നു പോകാന്‍ പറ്റാത്ത വിധം മഞ്ഞപ്പാറ മുതല്‍ മലയച്ചംകൊല്ലി വരെ 8 കിലോമീറ്റര്‍ റോഡ് പൂര്‍ണമായി തകര്‍ന്നു കിടക്കുകയാണ്. തല്‍ക്കാലം ക്വാറി വേസ്റ്റിട്ട് കുഴികളടച്ച് റോഡ് ഗതാഗത യോഗ്യമാക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞെങ്കിലും ഒന്നും നടപ്പായില്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്വകാര്യ ബസ് ഈ റൂട്ടില്‍ ഓട്ടം നിര്‍ത്തി. ഇതുമൂലം നെല്ലാറച്ചാല്‍ , പൂറ്റാട്, അമ്പലവയല്‍.തോമാട്ടുചാല്‍,മീനങ്ങാടി, കല്‍പ്പറ്റ, ബത്തേരി എന്നിവിടങ്ങളില്‍ വിവിധ വിദ്യാലങ്ങളില്‍ പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായി. സമീപത്തെ സ്‌കൂളുകളില്‍ കാല്‍ നടയായി പോകുന്ന കുട്ടികള്‍ മാത്രമാണ് എത്തുന്നത്. പഞ്ചായത്തിലേക്ക് മാര്‍ച്ചുള്‍പ്പെടെ സമരങ്ങള്‍ വിവിധ സംഘടനകള്‍ നടത്തിയെങ്കിലും പഞ്ചായത്തു ഭരണ സമിതി കെടുകാര്യസ്ഥതതുടരുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page