യൂണിവേഴ്സിറ്റി കോളജില്‍ അഴിഞ്ഞാട്ടം നടത്തിയ എസ് എഫ് ഐ ക്രിമിനലുകള്‍ ഉള്‍പ്പെട്ട പോലീസ് റാങ്ക് ലിസ്റ്റ് ഒഴിവാക്കാനുള്ള നടപടികള്‍ പി എസ് സി കൈക്കൊള്ളണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ ബി മദന്‍ലാല്‍.യുവമോര്‍ച്ച വയനാട് പി എസ് സി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ അധ്യക്ഷനായിരുന്നു. പി കെ ദീപു, ഷാജിമോന്‍ ചൂരല്‍മല, മനോജ്കുമാര്‍, സിനേഷ് വാകേരി, എം ആര് രാജീവ്, സുരേഷ്, തുടങ്ങിയവര്‍ സംസാരിച്ചു
- Advertisement -
- Advertisement -