- Advertisement -

- Advertisement -

ബാങ്ക് തിരഞ്ഞെടുപ്പ് 28ന്, 26 പേര്‍ സ്ഥാനാര്‍ത്ഥികള്‍

0

തവിഞ്ഞാല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് 28ന് ശനിയാഴ്ച്ച നടക്കും. 26 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത്. തലപ്പുഴയിലെ ബാങ്ക് ഹാളിലാണ് വോട്ടെടുപ്പ് നടക്കുക. നിലവില്‍ ഭരണം സിപിഐഎമ്മിനാണെങ്കിലും അട്ടിമറി സാധ്യത പ്രതീക്ഷിക്കുകയാണ് യുഡിഎഫ് ഉം ബിജെപിയും. ജീവനക്കാരന്റെ മരണത്തെ തുടര്‍ന്ന് ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്.4435 അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ട്. നിലവില്‍ കഴിഞ്ഞ ഭരണം സി.പി.എം നായിരുന്നെങ്കിലും എല്‍.ഡി.എഫ്.സംവിധാനത്തില്‍ രണ്ട് സീറ്റ് ആവശ്യപ്പെട്ട് സി.പി.ഐ. രംഗത്ത് എത്തിയതോടെ ഒരു വനിതാ സീറ്റ് നല്‍കി. യു.ഡി.എഫ്, ബി.ജെ.പി. സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതോടെയാണ് ബാങ്ക് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്.39 നാമനിര്‍ദ്ദേശ പട്ടിക ലഭിച്ചതില്‍ 5 എണ്ണം തള്ളുകയും ഏഴ് പേര്‍ നാമനിര്‍ദ്ദേശ പട്ടിക പിന്‍വലിച്ചതോടെയാണ് 26 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്ത് അവശേഷിച്ചത്.9 അംഗ ഡയറക്ടര്‍ ബോര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്.9 വീതം സീറ്റുകളില്‍ എല്‍.ഡി.എഫും, 8 സീറ്റുകളിലേക്ക് ബി.ജെ.പി.യും മത്സരിക്കുന്നുണ്ട്. ബി.ജെ.പി 9 സ്ഥാനങ്ങളിലേക്കും നാമനിര്‍ദ്ദേശ പട്ടിക സമര്‍പ്പിച്ചതെങ്കിലും ഒരു പത്രിക തള്ളുകയായിരുന്നു. നിലവിലെ 4435 വോട്ടര്‍മാരില്‍ ഭൂരിഭാഗവും എല്‍.ഡി.എഫ് വോട്ടര്‍മാരാണ് അതുകൊണ്ട് തന്നെ ബാങ്ക് ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തുമെന്നു തന്നെയാണ് നേതൃത്വം ഉറച്ച് വിശ്വസിക്കുന്നത്. എന്നാല്‍ ബാങ്ക് ജീവനകാരനായിരുന്ന അനില്‍കുമാറിന്റെ മരണം സി.പി.എം നെ പിടിച്ചുകുലുക്കിയ സാഹചര്യത്തില്‍ അട്ടിമറി വിജയമാണ് യു.ഡി.എഫും, ബി.ജെ.പി.യും കണക്ക് കൂട്ടുന്നത്

Leave A Reply

Your email address will not be published.

You cannot copy content of this page