കേന്ദ്രസര്‍ക്കാറിന്റെ സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ന്ത്യന് ഓയില്‍ കോര്പ്പറേഷന് കോഴിക്കോട് ഏരിയ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കുളങ്ങരത്ത് ഇന്‍ഡേന്‍ സര്‍വ്വീസ് പനമരവും , കര്‍മോദയ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി കമ്പളക്കാട് ടൗണില്‍ ശുചീകരണ പരിപാടി സംഘടിപ്പിച്ചു.ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് കോഴിക്കോട് ഏരിയ ഓഫീസ് ചീഫ് മാനേജര്‍ എസ്.എസ്.ആര്. കൃഷ്ണമൂര്‍ത്തി ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. ഗ്യാസ് ഏജന്‍സി പ്രതിനിധികളായ കെ.വി. പോക്കര് ഹാജി, സറീന. കെ.പി, സലീം കുളങ്ങരത്ത്, ഗഫൂര്‍ , പി.കെ വിജയന്, തുടങ്ങിയവരും കര്‍മ്മോദയ ട്രസ്റ്റ് പ്രതിനിധികളായ സലാം, നഹിം, മന്‍സൂര്‍ തുടങ്ങിയവരും ശുചീകരണത്തിന് നേതൃത്വം നല്കി.
പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശുചീകരണ കിറ്റ് സൗജന്യമായി വിതരണം ചെയ്തു.
- Advertisement -
- Advertisement -