- Advertisement -

- Advertisement -

വില്ലേജ് ഓഫീസര്‍ ഇല്ല വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവര്‍ വലയുന്നു

0

വെള്ളമുണ്ടയില്‍ വില്ലേജ് ഓഫീസര്‍ സ്ഥലം മാറിപ്പോയി ഒരു മാസമായിട്ടും പുതിയ വില്ലേജ് ഓഫീസര്‍ എത്തിയില്ല. വില്ലേജ് ഓഫീസര്‍ ഇല്ലാത്തത് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരെ വലക്കുന്നു. നിലവില്‍ കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസര്‍ക്കാണ് വെള്ളമുണ്ട വില്ലേജ് ഓഫീസിന്റെ താത്കാലിക ചുമതല.റീസര്‍വേ സംബന്ധിച്ചിട്ടുള്ള പ്രശ്‌നങ്ങളില്‍ വീര്‍പ്പുമുട്ടുന്ന വെള്ളമുണ്ട വില്ലേജ് ഓഫീസ് പരിധിയിലുള്ള ആളുകള്‍ക്ക് മറ്റൊരു ദുരന്തം ആവുകയാണ് വില്ലേജ് ഓഫീസറുടെ ഒഴിവ് നികത്താത്തത്. അതിനാല്‍ 2 വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ താളംതെറ്റിയ അവസ്ഥയിലാണ്.വില്ലേജ് ഓഫീസറെ ഇവിടേക്ക് നിയമിച്ചിട്ടുണ്ട് എന്ന് അറിയാന്‍ സാധിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല. നിരവധി ആളുകളാണ് ഓഫീസിലെത്തി വില്ലേജ് ഓഫീസര്‍ ഇല്ലാത്തതിനാല്‍ മടങ്ങി പോകുന്നത്. എത്രയും പെട്ടെന്ന് വെള്ളമുണ്ട വില്ലേജ് ഓഫീസില്‍ ഓഫീസറെ പോസ്റ്റ് ചെയ്യാന്‍ വകുപ്പ് നടപടിയെടുക്കണമെന്ന് വെള്ളമുണ്ട പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് കെ സി മായിന്‍ ഹാജി ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.

You cannot copy content of this page