- Advertisement -

- Advertisement -

ഭിന്നശേഷിക്കാരെ ലൈംഗികമായി ചൂഷണം ചെയ്തായി പരാതി

0

ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന അമ്പലവയല്‍ പഞ്ചായത്തിലെ ട്രസ്റ്റിനെതിരെ ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് പരാതി നല്‍കി.പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥാപനം അടച്ചു പൂട്ടാന്‍ സാമൂഹ്യ നീതി വകുപ്പ് നിര്‍ദ്ദേശിച്ചു.കഴിഞ്ഞ 9 മാസമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് സ്ഥാപനത്തിലെ ജീവനക്കാര്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയെ സമീപിച്ചത്. തങ്ങള്‍ നേരിടുന്ന തൊഴില്‍ പീഡനത്തിനു പുറമെ പരിശീലനത്തിനെത്തുന്ന ഭിന്ന ശേഷിക്കാര്‍ സ്ഥാപന നടത്തിപ്പുകാരില്‍ നിന്ന് ലൈംഗിക പീഡനമടക്കം നേരിടുന്നതായാണ് ജീവനക്കാര്‍ വെളിപ്പെടുത്തുന്നത്.ലൈംഗിക ചൂഷണം സംബന്ധിച്ച പരാതി ജില്ലാ പോലീസ് മേധാവിക്ക് കൈമാറിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page