- Advertisement -

- Advertisement -

സിഐടിയു ജില്ലാ കണ്‍വന്‍ഷന്‍ നടത്തി

0

വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷന്‍ സിഐടിയു വയനാട് ജില്ലാ കണ്‍വന്‍ഷന്‍ മാനന്തവാടിയില്‍ കെ.പത്മനാഭന്‍ സ്മാരക മന്ദിരത്തില്‍ നടന്നു.തെരുവോര കച്ചവട സംരക്ഷണ നിയമം പഞ്ചായത്തുകളിലും നടപ്പിലാക്കുക കുടിയൊഴിപ്പിക്കല്‍ അവസാനിപ്പിക്കുക ക്ഷേമനിധി നടപ്പിലാക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഓഗസ്റ്റ് 1 മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്‍പില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം വിജയിപ്പിക്കാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. കെ .വാസുദേവന്‍ അധ്യക്ഷനായിരുന്നു. ഫെഡറേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ബര്‍ ഖാനത്ത് ഉത്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി എം.ജനാര്‍ദ്ധനന്‍.വി.അഷറഫ്. പി.കെ ഹസ്സന്‍. ചിത്രാംഗദന്‍.സി.പി.മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page