ഒയിസ്ക ദിനാഘോഷത്തിന്റെ ഭാഗമായി വയനാട് ചാപ്റ്ററിന്റെ ആഭ്യമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പെയിന്റിംഗ് മല്‍സരം സംഘടിപ്പിച്ചു.ബത്തേരി അസംപ്ഷന്‍ യു പി സ്കൂളില്‍ സംഘടിപ്പിച്ച മത്സരത്തില്‍ 150-ാളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എല്‍ പി വിഭാഗത്തിന് മഴ എന്ന വിഷയത്തിലും യുപിക്ക് വരള്‍ച്ച, ഹൈസ്കൂളിന് കരയുന്ന ഭൂമി, ഹയര്‍സെക്കണ്ടറി വിഭാഗത്തിന് പ്രളയംകാലം എന്നീ വിഷയങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്. പരിപാടിക്ക് ജില്ലാസെക്രട്ടറി തോമസ് സ്റ്റീഫന്‍, കേരള ചാപ്റ്റര്‍ എക്സി ക്യൂട്ടീവ് സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, വിന്‍സന്റ് തോമസ്, ജയിംസ് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിജയികള്‍ക്ക് ഈ മാസം 27ന് നടവയലില്‍ നടക്കുന്ന പരിപാടിയില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
- Advertisement -
- Advertisement -