ജില്ലാ മണ്ണ് സംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ മുള്ളന്‍കൊല്ലി പുല്‍പ്പള്ളി പുതാടി പഞ്ചായത്തുകളുടെ വരള്‍ച്ചാ ലഘുകരണ പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ഉദ്യേഗസ്ഥര്ക്കുമായി ഏകദിന പരിശീലനം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് അധ്യക്ഷയായിരുന്നു. ആന്റണി ഓസ്റ്റിന്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ രുഗ്മണി സുബ്രമണ്യന്‍, ഗിരിജാ കൃഷ്ണന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമന് പാറക്കുഴി, വി.രതീശന്, ഇ.കെ.അരുണ്‍, പി.വി.ഭാനുമോന്‍, പി.യു.ദാസ്, കെ.കെ വിജയദാസ് എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -