വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ വ്യാപാരി വ്യവസായി ഏകോപനസമിതി കല്‍പ്പറ്റ യൂണിറ്റ് വായമൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി. കല്‍പ്പറ്റ വ്യാപാരഭവനില്‍ സമീപത്തു നിന്നും ആരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാന വ്യാപകമ സമരത്തിന്റെ ഭാഗമായാണ് കല്‍പ്പറ്റയിലും പ്രകടനം നടത്തിയത്. യൂണിറ്റ് പ്രസിഡന്റ് ഇ. ഹൈദ്രു, ജനറല്‍ സെക്രട്ടറി പി.വി അജിത്ത് എന്നിവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -