രണ്ട് മാസത്തിന് മുന്‍പ് ടാറിംഗ് പൂര്‍ത്തീകരിച്ച റോഡ് പൈപ്പ് ചോര്‍ച്ച പരിഹരിക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി കുത്തിപ്പൊളിച്ചു. ബത്തേരി സെന്റ് മേരീസ് കോളജ് റോഡാണ് പണി പൂര്‍ത്തീകരിച്ച് രണ്ട് മാസത്തിനുള്ളില്‍ വാട്ടര്‍ അതോറിറ്റി കുത്തി പൊളിച്ചത്.രണ്ട് കോടിയോളം രൂപ ചിലവഴിച്ച് പൊതുമരാമത്ത് വകുപ്പ് രണ്ട് മാസം മുന്‍പ് പ്രവൃത്തി പൂര്‍ത്തീകരിച്ച റോഡാണ് അടുത്തിടെ പൈപ്പ് ലൈനിന്റെ ചോര്‍ച്ച അടക്കുന്നതിന്റെ ഭാഗമായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൊളിച്ചത്.ഏറെ നാളായുള്ള നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് വര്‍ഷങ്ങളായി തകര്‍ന്ന് കിടന്ന റോഡ് ടാറിംഗ് പ്രവര്‍ത്തി നടത്തിയത്.പ്രവര്‍ത്തി കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴേക്കും പൈപ്പ് ലൈനിന്റെ ചോര്‍ച്ച അടക്കുന്നതിനായി റോഡിന്റെ സൈഡ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പൊളിച്ചത്. ഇതോടെ നവീകരിച്ച റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു.ഇത്തരത്തില്‍ ബത്തേരി മേഖലയിലെ പലയിടങ്ങളിലും റോഡുകള്‍ കുത്തി പൊളിക്കുന്ന അവസ്ഥ തുടരുന്നുണ്ട്. ഈ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.പൊതുമരാമത്ത് വകുപ്പും ,വാട്ടര്‍ അതോറിറ്റിയും തമ്മില്‍ പരസ്പര ധാരണ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങര്‍ക്ക് കാരണം
- Advertisement -
- Advertisement -