- Advertisement -

- Advertisement -

മഴ മഹോത്സവം: മഡ് ഫുട്‌ബോള്‍ ശനിയാഴ്ച തുടങ്ങും.

0

കല്‍പ്പറ്റ: വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ സ്പ്ലാഷ് 2019 മഴ മഹോത്സവത്തിന്റെ ഭാഗമായി നടത്തുന്ന കായിക മത്സരങ്ങള്‍ ശനിയാഴ്ച തുടങ്ങും. മഡ് ഫുട്‌ബോള്‍ മത്സരങ്ങളാണ് ആദ്യം തുടങ്ങുന്നത്. രാവിലെ 9 മണി മുതല്‍ വളളിയൂര്‍ക്കാവ് കണ്ണി വയലിലും പനമരം നടവയല്‍ റോഡിലെ വയലിലും ഒരേ സമയം മഡ് ഫുട്‌ബോള്‍ മത്സരം ആരംഭിക്കും. ഞായറാഴ്ച്ച മുട്ടില്‍ അമ്പുകുത്തിയില്‍ രാവിലെ ഒമ്പത് മണി മുതല്‍ മഡ് ഫുട്‌ബോളും കോട്ടത്തറ ടൗണിനടുത്ത് മഡ് വോളിബോള്‍ മത്സരവും ഉണ്ടാകും. ഏഴിന് കൊളഗപ്പാറ ഹില്‍ ഡിസ്ട്രിക്ട് ക്ലബ്ബില്‍ വെച്ച് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ടീമും ഡി.ടി.പി.സി., മധ്യമങ്ങള്‍, പോലീസ്, ഫോറസ്റ്റ്, സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരുടെ ടീമുകളുമായി സൗഹൃദ മത്സരവും നടക്കും. പത്താം തിയതി നടക്കുന്ന ചുണ്ടേല്‍ നടക്കുന്ന ജില്ലാതല സൈക്ലിംഗ് മത്സരത്തിന് മുന്നോടിയായി ഞായറാഴ്ച ലക്കിടി മുതല്‍ ലക്കിടി വരെ വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ നൂറ് കിലോമീറ്റര്‍ സൈക്ലിംഗ് റാലി നടത്തും. 13-ന് സെമി ഫൈനല്‍ ഫൈനല്‍ മത്സരങ്ങളും കാക്കവയല്‍ മുതല്‍ കല്‍പ്പറ്റവരെ മിനി മാരത്തോണും അന്ന് തന്നെ ഫണ്‍ ഡ്രൈവും നടക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page