പുല്‍പ്പള്ളി വീട്ടിമൂലയില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.നായ്ക്കള്‍ കടിച്ചുവലിക്കുന്ന നിലയിലാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പണിയകോളനിക്കടുത്ത് ട്രഞ്ചില്‍ കണ്ടെത്തിയത്.കോളനിയിലെ യുവതി പ്രസവിച്ച കുട്ടിയുടേതാണെന്ന് സംശയിക്കുന്നു. തിങ്കളാഴ്ച രാത്രി പ്രസവത്തില്‍ കുട്ടി മരിച്ചതാണെന്ന് സൂചന കോളനിയിലെ ആശാവര്‍ക്കര്‍ കൂണ് പറിക്കാന്‍ പോയി വരുമ്പോള്‍ നായ്ക്കള്‍ കടിച്ച് വലിക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.സമീപത്തെ വിറക് അട്ടിയില്‍ എടുത്ത വച്ച ശേഷം പോലിസിനെ അറിയിക്കുകയായിരുന്നു പുല്‍പ്പള്ളി പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
- Advertisement -
- Advertisement -