ബത്തേരി പുല്‍പ്പള്ളി റോഡില്‍ പാമ്പ്രക്ക് സമീപം ഇന്ന് പുലര്‍ച്ചെ അഞ്ചേ കാലോടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ബസ്സിന്റെ മുന്‍ ഭാഗത്തെ ഗ്രില്ലും ഇന്റേണല്‍ എയര്‍ കൂളറിനും കേട് പാട് സംഭവിച്ചു.പെരിക്കല്ലൂരില്‍ നിന്നും കോഴിക്കോടിന് പോകുന്ന കല്‍പ്പറ്റ ഡിപ്പോയിലെ ആര്‍ എസ് എ 741 ആം നമ്പര്‍ ബസ്സിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. തുടര്‍ന്ന് ബസ് ബത്തേരി ഡിപ്പോയില്‍ എത്തിച്ച് യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു. ആനയെ കണ്ട് ഡ്രൈവര്‍ സതീഷ് ബസ്സ് നിറുത്തിയെങ്കിലും പാഞ്ഞടുത്ത കൊമ്പന്‍ മുന്നിലെ ഗ്രില്ലില്‍ കുത്തി.ഇതോടെ ബസ്സിലുണ്ടായിരുന്നവര്‍ ബഹളം വച്ചു. ശബ്ദം കേട്ട് ആന പിന്തിരിഞ്ഞെങ്കിലും വീണ്ടും ബസ്സിനു നേരെ ഓടിയെത്തി.പെരിക്കല്ലൂരില്‍ നിന്നും കോഴിക്കോടിന് പോകുന്ന കല്‍പ്പറ്റ ഡിപ്പോയിലെ ആര്‍ എസ് എ 741 ആം നമ്പര്‍ ബസ്സിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. തുടര്‍ന്ന് ബസ് ബത്തേരി ഡിപ്പോയില്‍ എത്തിച്ച് യാത്രക്കാരെ മറ്റൊരു ബസ്സില്‍ കയറ്റി വിട്ടു. ആനയെ കണ്ട് ഡ്രൈവര്‍ സതീഷ് ബസ്സ് നിറുത്തിയെങ്കിലും പാഞ്ഞടുത്ത കൊമ്പന്‍ മുന്നിലെ ഗ്രില്ലില്‍ കുത്തി.ഇതോടെ ബസ്സിലുണ്ടായിരുന്നവര്‍ ബഹളം വച്ചു. ശബ്ദം കേട്ട് ആന പിന്തിരിഞ്ഞെങ്കിലും വീണ്ടും ബസ്സിനു നേരെ ഓടിയെത്തി.എന്നാല്‍ യാത്രക്കാരുടെ ബഹളം കേട്ട് ആന കാട്ടിലേക്ക് പിന്തിരിഞ്ഞതോടെ ബസ് യാത്ര തുടരുകയായിരുന്നെന്ന് ഡ്രൈവര്‍ പറഞ്ഞു.തുടര്‍ന്ന് ബത്തേരി ഡിപ്പോയിലെത്തിച്ച ബസ്സില്‍ നിന്നും യാത്രക്കാരെ ഇറക്കി മറ്റൊരു ബസ്സില്‍ കയറ്റി കോഴിക്കോടിന് വിടുകയായിരുന്നുവെന്നും ആദ്യമായാണ് ഇത്തരമൊരു അനുഭവമെന്ന് കണ്ടക്ടര്‍ രമേശ് പറഞ്ഞു.കഴിഞ്ഞ ദിവസം ചെതലയത്ത് വച്ചും കാട്ടാനയുടെ ആക്രമണത്തില്‍ ഗുഡ്‌സ് വാഹനത്തിന്നു കേടുപാടുകള്‍ സംഭവിച്ചിരുന്നു
- Advertisement -
- Advertisement -