- Advertisement -

- Advertisement -

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു

0

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കമ്പളക്കാട് യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു. വയനാട് ജില്ല യൂത്ത് വിംഗ് പ്രസിഡന്റ് കുഞ്ഞുമോന്‍ മീനങ്ങാടി ഉദ്ഘാടനം ചെയ്തു. കമ്പളക്കാട് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ അദ്ധ്യക്ഷനായിരുന്നു. കമ്പളക്കാട് ടൗണിലെ പള്ളിക്കുന്ന് റോഡിലുള്ള ഡ്രൈനേജ് വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും പഞ്ചായത്ത് ഉടന്‍ പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.യൂത്ത് വിംഗ് പ്രസിഡന്റായി അബ്ദുള്‍ മുത്തലീബ് ലുലുവിനെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി ആഷിക് ബനാനയെയും , ട്രഷററായി അബ്ദുള്‍ അസീസിനേയും , ജോയിന്‍ സെക്രട്ടറിമാരായി പ്രദീപ് മാളൂട്ടി, ഹസ്സന്‍ സി.ടി, എന്നിവരെയും വൈസ്പ്രസിഡന്റുമാരായി ഷൈജല്‍ കുന്നത്ത്, നിസാര്‍ ഇസ്സ തുടങ്ങിയവരെയും തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page